കൊച്ചി: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എറണാകുളം പച്ചാളം ലൂർദ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയിൽ ഗോപിനാഥൻ (63) മരിച്ചു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.