മൂവാറ്റുപുഴ: അഖിലേന്ത്യാ കിസാൻസഭ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടവലം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുൻ എം.എൽ.എ ബാബുപോൾ നിർവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി ജോസഫ്, സി.പി.ഐ ജില്ലാ കൗൺസിലംഗം മോളി വർഗീസ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം ടി തങ്കച്ചൻ, കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ.പി. എലിയാസ്, സെക്രട്ടറി പി പി തമ്പി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ജോർജ് ഐസക്, അജയൻ ഇടമന, വിശ്വപ്പൻ, കെ.കെ. ഗോപാലൻ, ലോക്കൽ സെക്രട്ടറി പി ഡി വർഗീസ്, വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.