school
ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി.സ്‌കൂളിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിൽ ഹൈടെക് സ്കൂളായി പ്രഖ്യാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി.സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതോടെയാണ് സ്‌കൂളിന് പുതിയ മന്ദിര നിർമ്മാണെ ആരംഭിച്ചത്. സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എ.വി.മനോജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ രാമകൃഷ്ണൻ, വാർഡ് മെമ്പർ ഡെയ്‌സി ജോർജ്,എം.എൻ. മുരളി , എ.ഇ.ഒ. ബോബി ജോർജ്, ബി.പി.സി ബിബിന്‍ ബേബി, മുൻഹെഡ്മാസ്റ്റർ ജോർജ്.പി.പോൾ, സ്‌കൂൾ വികസനസമിതി അംഗം ടി.വി.അവിരാച്ചൻ, പി.ടി.എ പ്രസിഡന്റ് ബാബു ജോർജ്, എം.പി.ടി.എ ചെയർപേഴ്‌സൺ സനിത ശ്രീജി എന്നിവർ പങ്കെടുത്തു .
1914-ൽ സ്ഥാപിച്ച സൗത്ത് മാറാടി സർക്കാർ യു.പി സ്‌കൂളിന് സ്വന്തമായി 52-സെന്റ് സ്ഥലമാണുള്ളത്. ഇതിൽ രണ്ട് കെട്ടിടമാണുള്ളത്. പ്രീപൈമറി ക്ളാസുമുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളിൽ 175 കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ 2.18-കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചത്. എന്നാൽ സ്‌കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്. സ്‌കൂൾ വികസന സമിതി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
..