അങ്കമാലി:നഗരസഭയിൽ സർവീസ് സഹകരണ ബാങ്ക് 714 ന്റെ സഹകരണത്തോടെ ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് 30 വാർഡുകളിലും രോഗാപതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തി നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.എസ്.ഗിരീഷ് കുമാർ നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസിയ്ക്ക് മരുന്നുകൾ നൽകി നിർവഹിച്ചു.
വരും ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മരുന്ന് വീടുകളിൽ എത്തിക്കുന്നതാണ്. ആരോഗ്യ കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പ മോഹൻ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷോബി ജോർജ്ജ് ,ഷെൽറ്റ ബെന്നി, ജെറിൻ ജോസ് മഞ്ഞളി ,ജോസ്‌മോൻ പള്ളിപ്പാട്ട്, പങ്കജം കുമാരൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അലക്‌സ് വർഗ്ഗീസ് ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് സീന തോമസ് നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംസാരിച്ചു.