കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നും നാളെയും ഗണേശോത്സവം നടക്കും. ഇന്ന് രാവിലെ ആറിന് എറണാകുളം കുട്ടപ്പായി റോഡിലുള്ള ഗണേശോത്സവ ട്രസ്റ്റിന്റെ ഓഫീസിന് സമീപം ഗണേശവിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തും. നാളെ വൈകിട്ട് ആറിന് പുതുവൈപ്പ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആറാട്ടുകടവിൽ വിഗ്രഹം നിമജ്ജനം ചെയ്യുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, ജനറൽ കൺവീനർ അജികുമാർ നായർ, ട്രസ്റ്റ് ജില്ലാ സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.