പറവൂർ: പറവൂർ ഈഴവ സമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ബാലാലയത്തിൽ വിഗ്രഹ പ്രതിഷ്ഠാ നാളെ (ഞായർ) നടക്കും. ക്ഷേത്രം തന്ത്രി ചെറായി പുരുഷോത്തമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് രാവിലെ ഗണപതിഹവനത്തോടെ ചടങ്ങുകൾ തുടങ്ങും. പരിഗ്രഹം, തത്വഹോമം, അനുജ്ഞാകലശാഭിഷേകം, വൈകിട്ട് പ്രദാസശുദ്ധി, ജീവകലശം, മണ്ഡപശുദ്ധി, കലശം എഴുന്നള്ളിപ്പ്, മണ്ഡലപൂജ, ആരാധന, അധിവാസഹോമം എന്നിവ നടക്കും. നാളെ രാവിലെ പത്തിന് ബാലാലയ പ്രതിഷ്ഠ നടക്കും.