പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ഇന്നു നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, അപ്പം നിവേദ്യം എന്നീ വിശേഷാൽ വഴിപാടുകളുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് പങ്കെടുക്കാമെന്ന് ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.