പറവൂർ : ലക്ഷക്കണക്കിന് പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ യുവമോർച്ച പറവൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധജ്വാല നടത്തി. പെരുവാരത്ത് നടത്തിയ പ്രതിഷേധം യുവമോർച്ച മുൻ ജില്ലാ ജനറൽ സെക്രട്ടറി അനൂപ് ശിവൻ ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി ഭാരവാഹികളായ ധനീഷ്, കുട്ടൻ പെരുവാരം, രാഹുൽ നാമ്പാലിൽ, അജിൽ, വിനൂപ്, ലാലൻ തുടങ്ങിയവർ പങ്കെടുത്തു.