കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തട്ടാംമുകൾ -കൊടിയാരത്ത്കുന്ന് - തട്ടാംമുകൾ കോളനി റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു അദ്ധ്യക്ഷനായി.പഞ്ചായത്തംഗം ബെറ്റീന എൽദോ എം.പി ഷാന്റി,ഇ.എ തമ്പി ഗണേശൻ,പി.കെ അനിൽകുമാർ,എം.വി ഏലിയാസ്,പി.എം ഉതുപ്പ്, കെ.എൻ ഷാജി,ജോസ് പോൾ,പി.സി അനിൽ,കെ.എം എൽദോസ് തുടങ്ങിയവർ സംബന്ധിച്ചു. മഴുവന്നൂർ പഞ്ചായത്തിലെ 16,18 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും,തട്ടാംമുകളിൽ നിന്നും ഏറ്റവും എളുപ്പത്തിൽ വളയൻചിറങ്ങരയിലേയ്ക്ക് പോകാവുന്ന റോഡാണിത്.