anwar-sadath-mla
'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽ നിർമ്മിച്ച 36 -ാമത് വീടിന്റെ താക്കോൽദാനം ചെങ്ങമനാട് പഞ്ചായത്ത് 8-ാം വാർഡിൽ കപ്രശ്ശേരി ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന അമ്മിണിക്ക് നൽകി അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിക്കുന്നു

നെടുമ്പാശേരി: സ്വന്തമായി ഭൂമിയുണ്ടായിട്ടും സ്വന്തമായി വീടില്ലാത്ത വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം നിർമ്മിക്കുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽ നിർമ്മിച്ച 36 -ാമത് വീടിന്റെ താക്കോൽദാനം നടന്നു.

ചെങ്ങമനാട് പഞ്ചായത്ത് 8-ാം വാർഡിൽ കപ്രശ്ശേരി ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന അമ്മിണി എന്ന വിധവയ്ക്കാണ് വീട് നിർമ്മിച്ച് നൽകിയത്. ഡോ. അസ്‌ലം സലീം സ്‌പോൺസർ ചെയ്ത് നിർമ്മാണം ഭവനത്തിന്റെ താക്കോൽ ദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ സരള മോഹൻ, വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, സന്ധ്യാ നാരായണപിള്ള, രാജേഷ് മഠത്തിമൂല, എം.ജെ. ജോമി, ജയ മുരളീധരൻ, സുനിൽ കുമാർ, ഷെരീഫ് ഹാജി, അബ്ദുൾ റഷീദ്, നർഷ യുസഫ് എന്നിവർ സംസാരിച്ചു.

പദ്ധതിയിൽ പൂർത്തിയായ 35 ഭവനങ്ങൾ കൈമാറുകയും മറ്റു ഏഴ് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിലായി പുരോഗമിക്കുകയാണ്. 6.12 ലക്ഷം രൂപയുടെ ചെലവിൽ 510 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നുത്.