കോലഞ്ചേരി: തിരുവാണിയൂരിൽ ടിപ്പറും,ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.45 ഓടെയാണ് അപകടം. തിരുവാണിയൂരിനടുത്ത് പഴുക്കാമറ്റത്തു നിന്നും ലോഡുമായി വന്ന മിനി ടിപ്പർ നിയന്ത്റണം വിട്ട് എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി കാബിനിൽ കുരുങ്ങിയ ടിപ്പർ ഡ്രൈവറെ മുളന്തുരുത്തി ഫയർഫോഴ്‌സെത്തിയാണ് കാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. ഇദ്ദേഹത്തെ ആംബുലൻസിൽ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.