വൈപ്പിൻ: സഹോദരൻ അയ്യപ്പന്റെ 131-ാം ജന്മദിനമായ ഇന്ന് രാവിലെ 11ന് ജന്മഗൃഹമായ ചെറായി സഹോദരൻ സ്മാരകത്തിൽ ജന്മദിനം ആഘോഷിക്കും. സ്മാരക കമ്മിറ്റി ചെയർമാൻ പ്രൊഫ. എം.കെ. സാനു, എസ്. ശർമ്മ എം.എൽ.എ, ഈ വർഷത്തെ സഹോദരൻ പുരസ്‌കാര ജേതാവ്, പ്രൊഫ. ടി.ജെ. ജോസഫ്, സ്മാരകം സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.
കൊച്ചി കടവന്ത്ര സഹോദരൻ സ്‌ക്വയർ, തോട്ടുമുഖം ശ്രീനാരായണ സേവികാസദനം എന്നിവിടങ്ങളിലും സഹോദരനെ അനുസ്മരിക്കും.