vishnu
വിഷ്ണു

വൈപ്പിൻ: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു. ഞാറക്കൽ ഇടക്കാട്ട് ബൈജുവിന്റെ മകൻ വിഷ്ണുവാണ്(27) വൃക്കകൾ തകരാറിലായി രണ്ട് വർഷമായി ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവക്കൽ മാത്രമെ ഇനി പരിഹാരമുള്ളൂ.വലിയൊരു തുക ഇതിന് വേണ്ടി വരുമെന്നതിനാൽ സഹായം സ്വരൂപിക്കുന്നതിന് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എസ്.ശർമ്മ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര, വാർഡ് മെമ്പർ റെനിൻ( രക്ഷാധികാരികൾ), പി.എസ്. വിനോദ് (ചെയർമാൻ), കെ.പി. പ്രശാന്ത് (കൺവീനർ) എന്നിവർ ഉൾപ്പെടെ 25 പേരാണ് കമ്മിറ്റിയിലുള്ളത്. ഞാറക്കൽ എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67173561722. ഐ.എഫ്.സി. കോഡ്: sbin0070152.