banch-and-desk-
പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളിന് സ്കൂളിലേയ്ക്ക് ആവശ്യമായ ബഞ്ചും ഡെസ്ക്കും വി.ഡി. സതീശൻ കൈമാറുന്നു.

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇൻഡ്യ റിന്യൂ പവറിന്റെ സഹകരണത്തോടെ പറവൂർ നിയോജക മണ്ഡലത്തിലെ പതിനൊന്ന് സ്കൂളുകളിലേക്കായി 160 ബഞ്ചും ഡെസ്ക്കുകളും വിതരണം ചെയ്തു. പറവൂർ ഗവ. ബോയ്സ് ഹൈസ്ക്കൂൾ പ്രിൻസിപ്പൽ ജിജോബായിക്ക് കൈമാറി വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ പ്രവീൺപോൾ, നഗരസഭാ കൗൺസിലർമാരായ ഡെന്നി തോമസ്, സജി നമ്പിയത്ത്, ഹെഡ്മിസ്ട്രസ് എ.എസ്. സിനി തുടങ്ങിയവർ പങ്കെടുത്തു.