പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ മട്ടാഞ്ചേരിക്കാർക്ക് കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും വൈദ്യസഹായവും നൽകി. ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഉദ്ഘാടനം ചെയ്തു. ആദ്യകിറ്റ് കൊച്ചി തഹസിൽദാർ സുനിത ജേക്കബ് ഏറ്റുവാങ്ങി. പി. എം. അബൂബക്കർ, ഡോ. സുനീറ, ഡോ. മേരി അനിത, സമദ് നെടുമ്പാശേരി, എം.എ.ഷംസുദീൻ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ഹെർട്ടിസ് തുടങ്ങിയവർ സംബന്ധിച്ചു.