maveli

കൊച്ചി: അത്തം പിറന്നു. ഇനി പത്തിന് പൊന്നോണം. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി ശക്തമായതോടെ ഇക്കുറി ഓണത്തിന്റെ പകിട്ടൊട്ടുമില്ല. നാടും നഗരവും ശാന്തം. ഓണത്തിന്റെ വരവറിയിച്ചുള്ള ആഘോഷമെല്ലാം പൂർണമായും ഉപേക്ഷിച്ചതിനാൽ വ്യാപര സ്ഥാപനങ്ങളിലൊന്നും പതിവ് ഓണത്തിരിക്കില്ല. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് മറൈൻഡ്രൈവിൽ സപ്ലൈകോയുടെ ഓണചന്ത മാത്രമാണ് നരത്തിലെ പ്രധാന ഓണക്കാഴ്ച. ജില്ലയുടെ മറ്റിടങ്ങളിലും മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടെങ്കിലും തിരക്കില്ലെന്ന് വ്യാപാരികൾ പറയുന്നു. നാളിതു വരെ പരിചിതമല്ലാത്ത ഓണക്കാലമാണ് മലയാളിയെ കാത്തിരിക്കുന്നത്.