തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ രണ്ടു വാർഡുകൾ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി. ഏഴാം വാർഡിലെ ചക്കുകുളം, പഴയ പൊലീസ് സ്റ്റേഷൻ റോഡ് എന്നിവയും ഇരുപതാം വാർഡിൽപ്പെട്ട മാളേകാട് സ്കൂൾ എരിയ, ക്ഷേത്രത്തിന് തെക്കുഭാഗം പ്രദേശങ്ങളുമാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.