മൂവാറ്റുപുഴ:ആവോലി ഗ്രമ പഞ്ചായത്തിൽ കൊവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ജാഗ്രതാ സമിതിയുടെ തീരുമാനപ്രകാരം കൊവിഡിന്റെ സാമൂഹ്യവ്യാപനം ഒഴിവാക്കുന്നതിനായി വീടുകൾ തോറും കയറിയുള്ള മത്സ്യ വ്യാപാരം ,പച്ചക്കറി കച്ചവടം തുടങ്ങി എല്ലാതരം വ്യാപാരങ്ങളും , ഭിക്ഷാടനങ്ങൾ പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കൂട്ടം കൂടുന്നതിനും കായിക വിനോദങ്ങളിലും ഏർപ്പെടുന്നതും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.