d-congress-
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസിന്റെ ഉപവാസം സമരം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരളത്തിലെ പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്കെതിരെ സർക്കാർ നിരന്തരം വിവേചനങ്ങൾ നടത്തുകയും താത്കാലിക ജീവനക്കാരെ നിയമിച്ച് പട്ടികജാതി സംവരണം അട്ടിമറിച്ചും അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സോമൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, എം.ജെ. രാജു, കെ.എ. അഗസ്റ്റിൻ, അനു വടത്തറ, കെ.എ. ഹരിദാസ്, രഞ്ജിത്ത്, പി.കെ. ഗോപാലകൃഷ്ണൻ, കെ. സോമൻ, ഒ. ചന്ദ്രമതി തുടങ്ങിയവർ സംസാരിച്ചു.