ഫോർട്ടുകൊച്ചി: സംസ്കൃത സാഹിത്യത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ നിവേദിത ആർ.പൈയെ ഒ.ബി.സി മോർച്ച കൊച്ചി മണ്ഡലം കമ്മിറ്റി ആദരിച്ചു. ഭാരവാഹി ആർ. ശെൽവരാജ് ഫലകവും പൊന്നാടയും അണിയിച്ചു. സി.എൻ. പ്രേമൻ, കെ.വി. ഷിബു, ബിജു ധനപാലൻ തുടങ്ങിയവർ സംബന്ധിച്ചു. ചെറളായി തുണ്ടിപറമ്പിൽ രാജേഷ് - സിന്ധു ദമ്പതികളുടെ മകളാണ് നിവേദിത.