കൊച്ചി: എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നടന്നു. പ്രത്യേക പൂജകളോടെ ദേവന് നെൽക്കതിരും പുത്തരിനിവേദ്യവും സമർപ്പിച്ചു. ക്ഷേത്രം തന്ത്രി എസ്. ശ്രീനിവാസ ഭട്ട്, വൈദികൻ ഡി. സുധീഷ് ഭട്ട്, ക്ഷേത്രം ട്രസ്റ്റികളായ പി. രംഗദാസ പ്രഭു, കെ.ജെ. രാധാകൃഷ്ണ കമ്മത്ത്, രാമനാരായണ പ്രഭു, ആർ. രാമചന്ദ്രകമ്മത്ത് എന്നിവർ നേതൃത്വം നൽകി.