ഏലൂർ: ഓണം ഫെസ്റ്റിവൽ അലവൻസ് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫാക്ട് കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഈ വർഷം ഫാക്ട് 976 കോടി രൂപയുടെ ലാഭം നേടുകയും ഉത്പാദനത്തിലും വിപണനത്തിലും റെക്കാഡ് കൈവരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉത്സവബത്ത അനുവദിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കമ്പനി ഗേറ്റിലും പ്രതിഷേധമീറ്റിംഗ് നടന്നിരുന്നു.
വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. ചന്ദ്രൻ പിള്ള, വി.എ. നാസർ, സെൻ, ശിവശങ്കരൻ, അഷറഫ് , സുഭാഷണൻ എം കെ ,ശിവദാസ്, ജബ്ബാർ എം.എം , ജോർജ് ബാബു,സഹീർ , ഹുസൈൻകോയ എന്നിവർ സംസാരിച്ചു.
മാനേജുമെന്റ് ഇന്ന് യൂണിയനുകളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.