പറവൂർ : കൊവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ആന്റിജൻ പരിശോധനാ ലാബ് തുറന്നു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം ഡോ. രാജൻബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. കുമാരി ഇന്ദിര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കെ. രാകേഷ്, അഡ്മിനിസ്ട്രേഷൻ മാനേജർ സന്തോഷ് കുമാർ, നഴ്സിംഗ് സൂപ്രണ്ട് കേണൽ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. കുറഞ്ഞ നിരക്കിൽ ആന്റിജൻ ടെസ്റ്റിലൂടെ വേഗത്തിൽ ഫലം അറിയുവാൻ സാധിക്കും. ഫോൺ 85478 20023.