1

തൃക്കാക്കര: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവിനും സഹോദരനും പരിക്കേറ്റു.തൃക്കാക്കര നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.സി മനൂപിനും സഹോദരൻ സമോദിനുമാണ്പരിക്കേറ്റത്. കാക്കനാട് ഹെൽത്ത് സെന്റർ വാർഡിൽ ഐശ്വര്യനഗർ പുന്നപ്പറമ്പ് റോഡിൽ കഴിഞ്ഞ ആഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. യുവാവിന്റെ ബൈക്കിലെ സാഹസിക പ്രകടനം അതിരുവിട്ടതോടെ അതുവഴി വരുകയായിരുന്ന മനൂപ്‌ ബഹളം വക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലഹരിയിലായിരുന്നതിനാൽ യുനാവ് പിന്മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് സമീപത്തെ ഹോസ്റ്റലിൽ നിന്നും മദ്യപിക്കുകയായിരുന്ന പത്തോളം പേര് അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും മനൂപിനെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്ത് എത്തിയ സഹോദരൻ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയാണ് മർദ്ദനമേറ്റത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത നഗരസഭ കൗൺസിലർക്കെതിരെ ലഹരിമാഫിയ സംഘം ആക്രമിച്ചിരുന്നു.തൃക്കാക്കര നഗരസഭയിലെ രണ്ടാം വാർഡ് കൗൻസിലർ അജ്ജുന ഹാഷിമിനാണ് മർദ്ദനമേറ്റത്.