അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ മൂന്നു പേർക്കും മഞ്ഞപ്ര പഞ്ചായത്തിൽ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂക്കന്നൂർ പഞ്ചായത്തിൽ നാലാം വാർഡിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ രണ്ടു പേർക്കും പതിനൊന്നാം വാർഡിൽ ഒരാൾക്കുമാണു കൊവിഡ് സ്ഥിരീകരിച്ചത്.ഇവർക്ക് സമ്പർക്കത്തിലൂടെയാണു കൊവിഡ് ബാധിച്ചത്.