അങ്കമാലി: ടെൽക് ഭാഗത്ത് രാത്രിയുടെ മറവിൽ കട സ്ഥാപിക്കാൻ ശ്രമിച്ചത് യൂത്ത് കോൺഗ്രസ് തടഞ്ഞു. നഗരസഭയുടെ ഒത്താശയോടെയാണു കട സ്ഥാപിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു.പ്രതിഷേധത്തെ തുടർന്നു കട അങ്കമാലി പോലീസ് സ്റ്റേഷനിലേക്കു മാറ്റി.വെള്ളിയാഴ്ച കെ.എസ്.ഇ.ബി സ്റ്റോറിനു സമീപം കട സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീക്കിയശേഷമാണ് കട സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.ഡി.ആന്റിഷ്,ജോബിൻ ജോർജ്, മാർട്ടിൻ മാളിയേക്കൽ, റിൻസ് ജോസ്, ശ്രീകുമാർ മങാട്ടുകര എന്നിവർ നേതൃത്വം നൽകി .