കൊച്ചി: അവയവ ദാനവും ട്രാൻസ്പ്ലാന്റേഷനും കൈകാര്യം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ (എസ്.എഫ്.എച്ച്.എഫ്.ടി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. നോട്ടോ ഡയറക്ടർ ഡോ. വാസന്തി രമേഷ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 3000 ലധികം പ്രതിനിധികൾ ഓൺലൈനായി മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സിഡ്‌നിയിലെ വിദഗ്ദ്ധ കാർഡിയോത്തോറാസിക്, ട്രാൻസ്പ്ലാന്റ് സർജൻ ഡോ. കുമുദ് ദിത്താൽ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, എസ്.എഫ്.എച്ച്.എഫ്.ടി. പ്രസിഡന്റ് ഡോ. വി. നന്ദകുമാർ, എസ്.എഫ്.എച്ച്.എഫ്.ടി. സെക്രട്ടറി ജാബിർ അബ്ദുള്ളക്കുട്ടി, ഡോ. റോണി മാത്യു, ഡോ. ജൂലിയസ് പുന്നെൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അജിത്കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.