covid

പള്ളുരുത്തി: പള്ളുരുത്തിയിൽ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനത്തിൽ 18 വിദ്യാർത്ഥികളടക്കം ഇന്നലെ പള്ളുരുത്തിയിൽ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാടെ പ്രദേശം ഭീതിയിലായി. മട്ടാഞ്ചേരിയിൽ 10 പേർക്കും ഫോർട്ടുകൊച്ചിയിൽ നാല് പേർക്കും കുമ്പളങ്ങിയിൽ 7 പേർക്കും ചെല്ലാനത്ത് നാല് പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ പശ്ചിമകൊച്ചിയിൽ മാത്രം 60കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മട്ടാഞ്ചേരിയിൽ നാട്ടുകാർ തുറന്ന പ്രദേശങ്ങൾ പൊലീസ് ഇന്നലെ എത്തി അടച്ചു പൂട്ടി. മട്ടാഞ്ചേരിക്കാരനായ ഒരു ആരോഗ്യ പ്രവർത്തകനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.