കൊച്ചി: കരകൗശല വികസന കോർപ്പറേഷന്റെ എം.ജി. റോഡിലുള്ള കൈരളിയിൽ ഈ വർഷത്തെ ഓണം സ്‌പെഷ്യൽ ഡിസ്‌കൗണ്ട് വില്പന ആരംഭിച്ചു. കുത്താമ്പുള്ളി സാരികൾ, സെറ്റു മുണ്ടുകൾ, കസവുമുണ്ടുകൾ, മറ്റു ഡ്രസ്സ് മെറ്റീരിയലുകൾ, മധുര ചുങ്കിടി സാരികൾ, ഒഡീഷയിൽ നിന്നുള്ള പട്ടചിത്ര പെയിന്റിങ്ങുകൾ, തിരുപ്പൂർ കോട്ടൺ ഉല്പന്നങ്ങൾ, ഖാദി കുർത്തകൾ, ഷർട്ടുകൾ, സോഫാ കവറുകൾ, ബെഡ്ഷീറ്റുകൾ, ഭഗൽപൂരി ഡ്രസ് മെറ്റീരിയലുകൾ, വിവിധതരം ആഭരണങ്ങൾ എന്നിവയുടെ വിപുലശേഖരവുമായാണ് കൈരളി ഓണത്തെ വരവേൽക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും പത്തുശതമാനം റിബേറ്റ് ലഭ്യമാണ്. ഞായറാഴ്ചകളടക്കം എല്ലാ അവധി ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷോറൂം പ്രവർത്തിക്കും. മേള അടുത്ത മാസം 16 ന് അവസാനിക്കും.