pathaaka
അത്തംനഗറിൽ ഉയർത്തുന്നതിനുള്ള പതാക കൊച്ചി രാജകുടുംബ പ്രതിനിധി എസ്. അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കംകുറിച്ച് അത്തംനഗറിൽ ഉയർത്തുന്നതിനുള്ള അത്തപ്പതാക അത്തംനഗറിൽ എത്തിച്ചു. ഹിൽപാലസിൽ നടന്ന ചടങ്ങിൽ വെച്ച് കൊച്ചി രാജകുടുംബ പ്രതിനിധി എസ്. അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി ഏറ്റുവാങ്ങിയ പതാകയാണ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ എത്തിച്ചത്. ഇന്ന് രാവിലെ 9 ന് എം.സ്വരാജ് എം.എൽ.എ ഓണാഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തും. അത്തം ഘോഷയാത്ര ഇല്ലെങ്കിലും ആചാരങ്ങളുടെ ഭാഗമായിട്ടാണ് പതാക ഉയർത്തുന്നത്.