കുറുപ്പംപടി: കോൺഗ്രസ് ന്യൂനപക്ഷസെൽ പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കുറുപ്പംപടി ക്രാരിയേലിയിൽ ശിവപ്രിയയ്ക്ക് ധനസഹായ വിതരണവും മറ്റ് സഹായങ്ങളും എത്തിച്ചു നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൽദൊ കെ. ചെറിയാൻ അദ്ധ്യക്ഷനായി. മറ്റ് നേതാക്കളായ എം.എം. ഷാജഹാൻ, എം.പി. ജോർജ്, ബിജോയ് വർഗീസ്, റെജി ഇട്ടൂപ്പ്, ടി.എ. ഷാജഹാൻ, എ.എം. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.