പള്ളുരുത്തി: ഒരു മാസമായി അടച്ചിട്ട പ്രദേശങ്ങൾ മൈക്രോ കണ്ടെയ്മെന്റ് സോണാക്കി മാറ്റാൻ മന്ത്രി നിർദേശം നൽകിയെങ്കിലും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നിൽപ്പ് സമരം നടത്തി. അഞ്ച് ഘട്ടമായാണ് സമരം നടത്തുന്നത്. ഒന്നാംഘട്ടം അവരവരുടെ സ്ഥാപനത്തിന് മുന്നിൽ പ്ളക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു സമരം. ഇന്ന് ബി.ഒ.ടി. പാലത്തിൽ നിൽപ്പ് സമരം നടത്തും. ഞായറാഴ്ച കൊച്ചിയിലെ മുഴുവൻ വ്യാപാരികളും ചേർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ധർണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ഡിലൈറ്റ് പോൾ അറിയിച്ചു.