തൃപ്പൂണിത്തറ: തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിൽ നിർമ്മിച്ച പുതിയ ഷോപ്പിംഗ് കോംപ്ലക്സിൽ പട്ടിക വിഭാഗത്തിന് അർഹതപ്പെട്ട ആനുകൂല്യം അനുവദിക്കാത്തതിൽ എസ്.സി മോർച്ച മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ ഇതിനെതിരെ പ്രതിഷേധ പരിപാടികൾ നടത്തുവാൻ കമ്മറ്റി തീരുമാനിച്ചു.യോഗത്തിൽ ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മണ്ഡലം കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി വി.വി അജയൻ (പ്രസിഡന്റ്)സി.എ ചന്ദ്രൻ (ജനറൽ സെക്രട്ടറി) പി.പി സിബിൻ,ബി.സി രത്നമ്മ (വൈസ് പ്രസിഡന്റുമാർ) എസ്.സജിലാൽ,പ്രേംദാസ് ( സെക്രട്ടറിമാർ ) മനോജ്.വി. (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ ഷാളണിയിച്ച് സ്വീകരിച്ചു.