പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടത്തിയ പത്താംതരം തുല്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിസിലി ഇയോബ്, എം.പി. പ്രകാശ്, സീന ബിജു, പോൾ ഉതുപ്പ്, കെ.പി. വർഗീസ്, മിനി ബാബു, ജോബി മാത്യു, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ജോയിന്റ് ബിഡിഒ പി.എം. അബ്ദുൾ ഖാദർ, സാക്ഷരത പ്രേരക്മാരായ കെ.പി. രജനി, പ്രിയ ശ്രീധരൻ എന്നിവർ സംസാരിച്ചു. 2019-2020 അക്കാഡമിക് വർഷത്തിൽ പത്താംതരം പരീക്ഷ എഴുതിയ 80 പേരിൽ 78 പേർ മികച്ച വിജയം നേടി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2020-2021 വർഷത്തേക്കുള്ള നാലാം തരം, ഏഴാം തരം, പത്താം തരം ഹയർ സെക്കൻഡറി തുല്യത ക്ലാസുകളിലേക്ക് 470 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.