കുറുപ്പംപടി: വായ്ക്കര ഗവ. യു.പി സ്കൂളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്‌കൂൾ പരിസരത്ത് വളർന്ന് നിന്ന കാടും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി. ഈ പ്രദേശത്ത് നിന്നും ഇഴജന്തുക്കളുടെ ശല്യം ഉണ്ടായ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ സ്‌കൂൾ പരിസര ശുചീകരിച്ചത്.