കളമശേരി: കഞ്ചാവ് കൈവശം വച്ചതിന് കളമശേരി വട്ടേക്കുന്നം ചെറുപ്പിള്ളിയിൽ വീട്ടിൽ രജനീഷ് (39) അറസ്റ്റിലായി. കുസാറ്റ് ഹോസ്റ്റലിനരികിൽ വച്ച് പിടികൂടുമ്പോൾ കൈവശം 350 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. വാങ്ങാൻ വന്നവരുമായുള്ളള സംഘർഷത്തെ തുടർന്നാണ് പൊലീസ് എത്തിയത്.
എസ്.ഐ ഏലിയാസ് ജോർജ് ,സീനിയർ സിവിൽ ഓഫീസർ ബിനു, സിവിൽ പൊലീസ് ഓഫീസർ മിഥുൻ ബാബു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.