ഫോർട്ടുകൊച്ചി: പശ്ചിമകൊച്ചിയിൽ സമ്പർക്കം വഴിയുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തുറന്ന കിടന്നിരുന്ന വഴികളും ഇന്നലെ പൊലീസ് അടച്ചുപൂട്ടി. ആനവാതിലിൽനിന്ന് പാലസ് റോഡിലേക്കുള്ള വഴിയും ചക്കാമാടത്തുനിന്നും മങ്ങാട്ട് മുക്കിലേക്കുള്ള റോഡ്, പറവാനമുക്കിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കുള്ള റോഡ്, തോപ്പുംപടി ഇ.എസ്.ഐ റോഡ് എന്നിവയും അടച്ചുപൂട്ടി. ഇപ്പോഴും മട്ടാഞ്ചേരി ഭാഗത്തെ 19 വാർഡുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ഈ മേഖലയിൽ ജോലികഴിഞ്ഞ് വരുന്നവരെ തടഞ്ഞുനിർത്തി പിഴ ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.