കൊച്ചി: ആസ്റ്റർ മെഡിസിറ്റിയിലെ സെന്റർ ഒഫ് എക്സലെൻസ് ഒഫ് ആസ്റ്റർ ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത്, ആസ്റ്റർ വിമൻസ് ഹെൽത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് ആസ്റ്റർ പെരിനാറ്റോളജി വർഷകാല മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടി (സി.എം.ഇ) ഇന്ന് നടക്കും. വെബിനാർ സെഷനുകളിലൂടെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി. ''കുഞ്ഞിന്റെ ജനനത്തിന് മുമ്പും ജനിച്ച ഉടനെയും നേരിടുന്ന വെല്ലുവിളികൾ'' സി.എം.ഇയുടെ വിഷയം. ആസ്റ്റർ സെന്റർ ഒഫ് എക്സലെൻസ് ഇൻ ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്തിന്റെ സ്ഥാപകരിൽ ഒരാളായ പരേതനായ ഡോ. പി.സി. അലക്സാണ്ടറുടെ സ്മരണാർത്ഥമാണ് സി.എം.ഇ സംഘടിപ്പിക്കുന്നത്.
ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. നാരായണൻ എം. കൊച്ചി പ്രസിഡന്റ് ഡോ. പ്രമോദ് വാര്യർ, സംസ്ഥാന സെക്രട്ടറി ഡോ. ഡി.ബാലചന്ദർ, സി.ഒ.ജി.എസ് പ്രസിഡന്റ് ഡോ. ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് ഡോ. സറീന ഖാലിദ്, സെക്രട്ടറി ഡോ. ഫെസി ലൂയിസ്, ഓർഗനൈസിംഗ് ചെയർമാൻമാരായ ഡോ. ജോസ് പോൾ, ഡോ. ഷേർളി മാത്തൻ, സെക്രട്ടറിമാരായ ഡോ. ജോർജ് ജോസ്, ഡോ. ടീന ആനി ജോയ്, ലീഡ് കൺസൾട്ടന്റ് ഡോ. ജീസൺ ഉണ്ണി എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും. കേരള യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സയൻസസ് മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ ഡോ. പി.സി. അലക്സാണ്ടർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. ഉമ റാം ചെന്നൈ, ഡോ. ക്രിസ്റ്റഫർ ഹാരിസ് ലണ്ടൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി പി.ജി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമുണ്ടാകും. വിവരങ്ങൾക്ക്: 8111998248, 9946130953, 8111998195, 9446390639.