കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ബാലവേദിയിലെ അംഗങ്ങളിൽ എസ്.എസ്.എൽ.സി.ക്കും, പ്ലസ്ടുവിനും മികച്ച വിജയം കൈവരിച്ചവരെ മെമന്റോ നൽകി അനുമോദിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് അംഗം അൽഫോൻസ ഷാജൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് മെമന്റോ വിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, വനിതാ വേദി പ്രസിഡന്റ് ജിനി തര്യൻ, ഗീതഗോപി, വി.എസ്.ചന്ദ്രൻ, ജി.ഗോപിക എന്നിവർ പങ്കെടുത്തു.