കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ശാഖാ 858ഈസ്റ്റ് ഗുരുകാരുണ്യ കിറ്റ് വിതരണം ചെയ്തു.കൊവിഡ് ദുരിതാശ്വാസ സഹായമായിട്ടാണ് ഗുരു കാരുണ്യ പല വ്യഞ്ജനകിറ്റ് നൽകുവാൻ കമ്മിറ്റി തീരുമാനിച്ചത്.ശാഖയിലെ അഞ്ഞൂറ്റി ഇരുപത് വീട്ടുകാർക്കും കുടുംബ യൂണിറ്റുകൾ വഴിയാണ് വിതരണം നടന്നത്. ആകെ പതിനൊന്ന് കുടുംബ യൂണിറ്റുകൾ ശാഖയിൽ പ്രവർത്തിക്കുന്നു. അഞ്ചു കിലോ അരി,ശർക്കര,പാലട അടക്കം ഇരുപത്തിയെന്നു ഇനങ്ങൾ ഉൾപ്പെട്ടതാണ് ഗുരുകാരുണ്യ കിറ്റ് ശാഖാ പ്രസിഡന്റ് കെ.ഡാലി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.നോജി,സെക്രട്ടറി എ.കെ.ഷൈജു,ഭരണസമിതി അംഗളായ ഡി. ഉണ്ണികൃഷ്ണൻ, എൻ. പി. കുഞ്ഞുമോൻ, കെ.ആർ.രതീഷ്,വി.പി.അജി എന്നിവർ പങ്കെടുത്തു