കാലടി: ഫാർമേഴ്സ് സഹകരണ ബാങ്ക് കേരള സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ ഓണച്ചന്ത മറ്റൂർ ,മാണിക്കമംഗലം ബ്രാഞ്ചിൽ ആഗസറ്റ് 25 ,26, 27 ,28 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ നടത്തുന്നു. പതിനഞ്ച് ഇനം പലചരക്കു സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം നടത്തും .25 ,26 തിയതികളിൽ ടോക്കൺ / ബില്ല് വാങ്ങുന്നവർക്ക് 27 ,28 തിയതികളിൽ സാധനങ്ങൾ വിതരണം ചെയ്യും. ബാങ്കിലെ അംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ റേഷൻ കാർഡിന് ഒന്ന് എന്ന അടിസ്ഥാനത്തിൽ 120 രൂപയ്ക്ക് 5 കിലോ മട്ട അരി വിതരണം ചെയ്യും .സബ്സിഡി അരിയുടെ ബില്ല് നൽകുന്നതും അരി വിതരണവും 27 ,28 തിയതികളിലായിരിക്കും. ആഗസറ്റ് 29 ന് രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെയും 30 ന് ഉച്ചവരെ

മറ്റുർ, മാണിക്ക മംഗലം എന്നിവിടങ്ങളിൽ പച്ചക്കറി ചന്തയും നടക്കും. കെ എ ചാക്കോച്ചൻ ബാങ്ക് പ്രസിഡന്റ്, സനീഷ് ശശി ബാങ്ക് മാനേജിംഗ് ഡയറക്ടർ എന്നിവർ അറിയിച്ചു.