swaraj
ഓണാഘോഷത്തിന് തുടക്കം കുറിച്ച് അത്തംനഗറിൽ അഡ്വ: എം.സ്വരാജ് എം.എൽ.എ. അത്തപ്പതാക ഉയർത്തുന്നു.

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ആനയും അമ്പാരിയുമില്ലാതെ തൃപ്പൂണിത്തുറയിലെ അത്തംനഗറിൽ പതാക ഉയർന്നു.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വച്ച് എം.സ്വരാജ് എം.എൽ.എ അത്തപ്പതാക ഉയർത്തി. ആയിരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കാറുള്ള അത്തം നഗറിൽ ഏതാനും പേർ മാത്രമാണ് എത്തിയത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി അദ്ധ്യക്ഷയായിരുന്നു.വൈസ് ചെയർമാൻ ഒ.വി സലിം, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് അത്തം ഘോഷയാത്രയും ട്രേഡ് ഫെയറുമെല്ലാം നഗരസഭ കൗൺസിൽ വേണ്ടെന്നു തീരുമാനിച്ചിരുന്നു. ആചാരങ്ങളുടെ ഭാഗമായിട്ടാണ് പതാക ഉയർത്തിയത്.രാജനഗരി ആഘോഷങ്ങളിൽ നിറയുന്ന അത്തം നാളിൽ തെരുവുകൾ വിജനമായി കിടന്നത് നഗരത്തിലെത്തിയവർക്ക് നൊമ്പരക്കാഴ്ചയായി. ആദ്യമായിട്ടാണ് അത്താഘോഷം പൂർണ്ണമായും ഉപേക്ഷിക്കുന്നത്.