പറവൂർ: സുഭിക്ഷ കേരളത്തിനായി മടപ്ലാത്തുരുത്ത് എട്ടാം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ചോളം കൃഷിക്ക് നൂറുമേനി വിളവ്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്ന ചോളം കേരളത്തിലെ തീരദേശ മേഖലയിലും നൂറുമേനി വിളയുമെന്ന് തെളിയിക്കുകയാണ് മടപ്ലാത്തുരുത്ത് കർഷകർ. വിത്ത് നട്ട് ഒന്നര രണ്ട് മാസമായപ്പോൾ ആറടി പൊക്കത്തിൽ വളർന്ന് പൂങ്കുലകൾ വിടരാൻ തുടങ്ങി. പിന്നീട് ചെടിയുടെ തണ്ടിൽ നിന്നും കായ്കൾ കിളിർത്തു. വളർന്നു വന്ന കായ്ക്കളാണ് ചൊളമായത്. കൃഷിയിടത്തിനു ചുറ്റും ഇക്കോളജിക്കൽ എൻജനീയറിംഗ് ഭാഗമായാണ് ചോളം കൃഷിയാരംഭിച്ചത്. വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ് നിർവഹിച്ചു. കൃഷി ഓഫീസർ എൻ.എസ്. നീതു, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു. എസ്. സാബു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.