മൂവാറ്റുപുഴ: സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിക്കുകയായിരുന്ന യുവകർഷകൻ വിഷം ഉള്ളിൽചെന്ന് മരിച്ചു. കാലാമ്പൂർ കുഴുമ്പിൽ അനിലാണ് (46) വെള്ളിയാഴ്ച രാത്രി മരിച്ചത്. വ്യാഴാഴ്ച രാവിലെ മേക്കടമ്പിലെ കൈതത്തോട്ടത്തിൽ വച്ച് വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അനിലിനെ സുഹൃത്തുക്കളാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈതച്ചക്കയ്ക്ക് വില ഇടിഞ്ഞതിലൂടെ അനിലിന് 80 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായെന്നും ഇതുമൂലം ആത്മഹത്യ ചെയ്തതാകാമെന്നുമാണ് ബന്ധുക്കളുടെ നിഗമനം. ഭാര്യ: സതീദേവി, മക്കൾ: അഭിജിത്ത് അനിൽ, അഭിരാമി.