പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ സ്കൂളികുളിൽ നടപ്പിലാക്കുന്ന സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ നൽകി. പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സഹകരണത്തോടെയാണ് ടാബ് നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഭരണസമിതിയംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയ്, പി.സി. രഞ്ജിത്ത്, സെക്രട്ടറി എ.കെ. മണി എന്നിവർ പങ്കെടുത്തു.