കൊച്ചി: സഹോദരൻ അയ്യപ്പന്റെ 131ാമത് ജന്മദിനാഘോഷം ജി.സി.ഡി.എ ഓഫീസിന് മുന്നിലുള്ള സഹോദര സ്‌ക്വയറിലെ സഹോദര പ്രതിമയിൽ എസ്.എൻ.ഡി.പി യോഗം 1554 ാം നമ്പർ കടവന്ത്ര ശാഖയുടെയും ശ്രീനാരായണ സേവാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. പ്രൊഫ: എം.കെ.സാനു, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കമ്മിറ്റി മെമ്പർമാരായ ടി.കെ. പത്മനാഭൻ മാസ്റ്റർ, കെ.കെ.മാധവൻ, ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ: എൻ.ഡി.പ്രേമചന്ദ്രൻ , സെക്രട്ടറി പി.പി.രാജൻ, കടവന്ത്ര ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, സെക്രട്ടറി കെ.കെ.പ്രകാശൻ, വൈസ് പ്രസിഡന്റ് ടി .എൻ. രാജീവ്, മട്ടലിൽ ഭഗവതി ക്ഷേത്ര ട്രഷറർ പി.വി.സാംബശിവൻ, മാനേജർ സി.വി. വിശ്വൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, ഇ.കെ. ഉദയകുമാർ, എ.എം. ദയാനന്ദൻ, കെ.പി. പ്രശാന്ത്, സുഗതൻ, ബാബു എന്നിവർ പങ്കെടുത്തു.