പറവൂർ: ചെറിയ പല്ലംതുരുത്ത് പബ്ലിക്ക് ലൈബ്രറിയുടെ പുതിയ മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ്. രാജൻ അദ്ധ്യക്ഷക വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ്, പഞ്ചായത്തംഗം പി.പി. അരൂഷ് തുടങ്ങിയവർ പങ്കെടുത്തു. മുൻ എം.പി സി.പി. നാരായണൻ അനുവദിച്ച 16.25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.