ആലുവ: യുവസാഹിത്യകാരി കീർത്തന ഷിനൂബ് രചിച്ച സോനഗച്ചി നോവൽ എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.എസ്. അജിതൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റിയംഗം ശ്രീനിക സാജു കഥാകാരിയെ പൊന്നാടയണിച്ച് ആദരിച്ചു. സെക്രട്ടറി ടി.കെ. ശാന്തകുമാർ, വിനോജ് ഞാറ്റുവീട്ടിൽ, സി.കെ. കൃഷ്ണൻ, ഫാത്തിമ ഷഹനാസ്, വി.ആർ. രതീഷ്, സുധീഷ് എൻ.എസ്, സനോജ് എൻ.സി എന്നിവർ സംസാരിച്ചു.