swapna-suresh

കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത സ്വാധീനമുള്ളവരുടെയും പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുടെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി എൻ.ഐ.എ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാൻഡ് കാലാവധി സെപ്തംബർ 22 വരെ നീട്ടി. പ്രതികളിൽ നിന്നു ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാണെന്നും ഇതു വീണ്ടെടുത്തു പരിശോധിക്കുന്ന നടപടികൾ തുടരുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.