കൊച്ചി : കൊവിഡ് വ്യാപനവും കടലാക്രമണവും കൊണ്ട് ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 600 രൂപ വിലവരുന്ന ആയിരം ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സേവി കുരിശുവീട്ടിൽ, കെ.വി. വർഗീസ്,വിൻസന്റ് ജോസഫ്, ജോണി അരീക്കാട്ടിൽ, ജിസൺ ജോർജ്, സെബി അന്റണി,സണ്ണി ജോസഫ്, സുനിൽ ഈപ്പൻ, ഡോമനിക്ക് കാവുങ്കൽ, ബേബി മുണ്ടാടൻ, ജോബ് പുത്തിരിക്കൽ,ജോഷ്വ തായങ്കേരി,സെബാസ്റ്റ്യൻ വടശേരി,ജേക്കബ് പൊന്നൻ, ജോസഫ് മണവാളൻ,ജോസ് വഴത്തറ,റോഷൻ ചാക്കപ്പൻ, വിപിൻ വർഗീസ്, എം വി ഫ്രാൻസിസ്,ടെൽഫിൻ സി ജോസ് എന്നിവർ സംസാരിച്ചു.